കേസ് മേയ് മാസം 21 ~ന് വീണ്ടും പരിഗണിക്കും. 2008 ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമ നിയമത്തിലെ സെഷന് 6 പ്രകാരമുള്ള പ്രായപരിധി ഏകപക്ഷീയവും വിവേചനപരവുമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്നും ഹര്‍ജിക്കാരായ കുഞ്ഞുമാണിക്കന് കുഞ്ഞുമോന്, മുഹമ്മദ് സലീം, ശോഭന്‍ലാല്‍ ബാലകൃഷ്ണന്, ശ്രീകുമാര്‍ നാരായണന്, രാജേഷ് കുമാര്‍, സോമനാഥന് എന്നിവര്‍ ചൂണ്ടിക്കാട്ടി.
62 നും 72 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരാണ് ഹര്‍ജിക്കാര്‍. പതിറ്റാണ്ടുകള്‍ വിദേശത്ത് കഠിനാധ്വാനം ചെയ്യുകയും കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടും ജീവിതത്തിന്റെ സായന്തനകാലത്ത് ചെറിയ തുക പെന്ഷന് പോലും പ്രവാസികള്‍ക്ക് നിഷേധിക്കുന്നത് നീതീകരിക്കാനാവുന്നതല്ല.
വിദേശത്തായിരുന്നപ്പോള്‍ പദ്ധതിയെക്കുറിച്ചുള്ള അവബോധക്കുറവ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ററര്‍ ചെയ്യുന്നതിലെ നടപടിക്രങ്ങള്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ 60 വയസ് തികയുന്നതിനു മുമ്പ് ക്ഷേമ പദ്ധതിയില്‍ ചേരാന്‍ കഴിഞ്ഞില്ലെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. ഹര്‍ജികാര്‍ക്കുവേണ്ടി അഭിഭാഷകരായ ജോസ് അബ്രഹാം, മനാസ് പി. ഹമീദ്, ആര്. മുരളീധരന്, വിമല്‍ വിജയ്, റെബിന് വിന്‍സന്റ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

Comments: